25 Feb

മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ കലക്കൻ പ്രതികാരം.....

മഹേഷിന്റെ പ്രതികാരം .... ഒരു പക്കാ റിയലിസ്റ്റിക് സിനിമാനുഭവം.റഫീക്ക് അഹമ്മദിന്റെ ഇടുക്കി പാട്ടിലെ വരികളെ അവിസ്മരണീയമാക്കും പോൽ മനോഹരിയായ ഇടുക്കിയുടെ മടിത്തട്ടിൽ നിന്നും പിറവിയെടുത്ത മനോഹര ചിത്രം. ഒരു വർഷത്തെ ഇടവേളയിൽ പുച്ഛിച്ചു തള്ളിയവർക്കും പ്രഹസന മേൽപ്പിച്ചവർക്കും ഫഹദിന്റെ അഭിനയ മാറ്റിന്റെ മധുര പ്രതികാരം അതാണ് മഹേഷിന്റെ പ്രതികാരം. എന്നും എപ്പോഴും പുതു ഭാവങ്ങൾക്കൊണ്ട് മലയാളിയുടെ സിനിമാസ്വാദന മനസ്സിൽ തന്റേതായ സ്ഥാനം നേടിയെഴുത്ത ഈ യുവ നടന്റെ മറ്റൊരു ക്ലാസ് സിനിമ. ചില സിനിമകൾ അങ്ങിനെയാണ്. അതായതു 2 മണിക്കൂർ കൊണ്ട് നമ്മൾ ഒരു സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം ഇഴുകി ചേരും. നമ്മളും സിനിമ നടക്കുന്ന പ്രദേശത്തെ വളരെ അടുത്തറിയാവുന്ന, അല്ലെങ്കിൽ ആ പ്രദേശത്തെ ഒരാളായി മാറുന്ന മാനസികാവസ്ഥ. ഒരുപാടു നിരീക്ഷങ്ങളുടെ അവസാനം എടുക്കുന്ന സിനിമകൾ ആയിരിക്കും അത്.

കൂടെ അഭിനയിച്ച ഓരോരുത്തരും സത്യത്തിൽ സംവിധായകന്റെ മനസ്സിനോടൊത്ത് ജീവിക്കുകയായിരുന്നു,ഇടുക്കിയിൽ മഹേഷിന്റെ കൂടപ്പിറപ്പുകളും നാട്ടുകാരുമായിട്ട് തന്നെ. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെയാണ്.കഥാപാത്രങ്ങളില്ല ഈ സിനിമയിൽ. നിത്യജീവിതത്തിൽ ജീവിക്കുന്നവരേയുള്ളൂ .തിരക്കഥാകൃത്ത് കഥാപാത്രങ്ങൾ അഭിനേതാക്കൾക്കു വേണ്ടി മാത്രം എഴുതിയതോ, അതോ അഭിനേതാക്കൾ ആ കഥാപാത്രങ്ങൾക്കു വേണ്ടി മാത്രം പിറവിയെടുത്തതോ എന്നും നാം വ്യാകുലപ്പെടും. അത്രമേൽ തികച്ചും പുതുമുഖങ്ങളെക്കൊണ്ട് വരച്ചു തീർത്തൊരു സിനിമ . ഗുരുവിന്റെ എല്ലാ സിനിമകളിലും മുഖം കാണിക്കുന്ന ദിലീഷ് പോത്തൻ ഈ സിനിമയിലൂടെ വരും കാല മലയാള സിനിമയിലെ മിടുക്കൻ സംവിധായകരിൽ എണ്ണപ്പെടുമെന്നുറപ്പ് .ഈ സിനിമ സംവിധായകന്റേതാണോ അഭിനേതാക്കളുടേതാണോ എന്നു ചോദിച്ചാൽ നമുക്ക് ഉത്തരം മുട്ടും. കാരണം ഇതൊരു കൂട്ടം നല്ല സിനിമാ മോഹികളുടെ സിനിമയാണ്. കൂടെ അഭിനയിച്ച അലൻസിയർ ലേ ,സൗബിൻ,അനുശ്രീ, ജാഫർ ഇടുക്കി, ജിൻസി, ചാച്ചൻ, ഞാൻ സ്റ്റീവ് ലോപ്പസ് എന്നാ സിനിമയിലുടെ മലയാളത്തിൽ എത്തിയ നടൻ സുജിത് ,ജിംസൺ എന്നാ കഥാപാത്രതിലുടെ പ്രേഷക പ്രിതി നേടി . എല്ലാവരും കലക്കി. ദിലീഷ് പോത്തൻ, നിങ്ങൾ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാണ്. Hats off You ദിലീഷ് പോത്തൻ, നിങ്ങൾ ആരാണെന്ന് നിങ്ങൾ ഈ സിനിമയിലൂടെ തെളിയിച്ചു. നാളെയുടെ വെള്ളിയാഴ്ചകളിൽ മലയാളികൾ നിങ്ങളുടെ സിനിമയ്ക്കായി കാത്തിരിക്കും. അതുറപ്പാണ്... പ്രേമം എന്നാ സിനിമ നമുക്ക് തന്ന സോബിൻ എന്നാ കലാകാരന്റെ ''ഇത്ര ചെറ്റ ആണോ അര്ടിസ്റ്റ് ബേബി '' എന്നാ പൊളിപ്പൻ ഡയലോഗും ,ഒരു കൊഴപ്പോല്ല സംതൊഷൊള്ളൂ... സന്തോഷം എന്നാ ജാഫർ ഇടുക്കിയുടെ ഡയലോഗും, നൈസായി ഒഴിവാക്കി എന്നാ നായകന്റെ മരണ മാസ്സ് ഡയലോഗും ചിത്രത്തിനെ കൂടുതൽ ജനപ്രിയമാക്കി ..എല്ലാത്തിനും അപ്പുറം കഥാപാത്രത്തിന് അനുയോജ്യമായ നായികാ ..

സംവിധായകന്റെ കയ്യിലെ ഉപകരണങ്ങൾ അല്ലെങ്കിൽ ടൂൾസ് ആണ് അഭിനേതാക്കൾ എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ സിനിമ. കാരണം ഫഹദും അനുശ്രീയും മാറി നിന്നാൽ ബാക്കി വരുന്ന ഭൂരിഭാഗം അഭിനേതാക്കളും സിനിമാഭിനയ പരിചയം തുലോം കുറവുള്ളവർ ആണ്. എന്നാൽ നമ്മെ അദ്ഭുതപ്പെടുത്തുന്നത് എന്തെന്നാൽ ഏതെങ്കിലും ഒരു ഷോട്ടിൽ പോലും ഇവർ പുതുമുഖങ്ങൾ ആണെന്നുള്ള തോന്നൽ ഒരിക്കലും ഉണ്ടാക്കുന്നില്ല എന്നതാണ്.

വളരെ ചുരുക്കി പറയുകയാണെങ്കിൽ, ശ്യാം പുഷ്കരന്റെ തിരക്കഥ, ദിലീഷ് പോത്തന്റെ സംവിധാനം, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം, ഇടുക്കിയുടെ സൌന്ദര്യം നന്നായി പകര്താൻ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനു കഴിഞ്ഞു , ക്ലൈമാക്സ്‌ രംഗം ഡാമിന്റെ മുന്പിലത്തെ scene ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ,പിന്നെ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും. ഇതാണ് ഈ സിനിമിയുടെ വിജയത്തിന്റെ അടിസ്ഥാനം...

പിന്നെ ആഷിക് ഇക്ക.... ഒരു ബിഗ്‌ സല്യൂട്ട് .....

നമ്മുടെ യുവ സിനിമാ സാങ്കേതിക വിദഗ്ധരുടെ കയ്യിൽ മലയാള സിനിമ സൌഭദ്രം ആണ്. അത് ജനം തിരിച്ചറിഞ്ഞു തുടങ്ങി.. ഇനി ഇത് അറിയേണ്ടത് ഇപ്പോഴും മലയാള സിനിമ തങ്ങളുടെ ചുമലിൽ ആണെന്ന് കരുതുന്ന, ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന, ഇപ്പോഴും ചെയ്ത സിനിമകളുടെ എണ്ണങ്ങൾ പറഞ്ഞു വില പേശുന്ന ഒരു വിഭാഗം ആണ്.

ശബ്ദ രേഖകൾ കേട്ട് സിനിമ ആസ്വദിച്ചിരുന്ന കാലം കഴിഞ്ഞു. തീയറ്റർകളിലെ വലിയ സ്ക്രീനിൽ മാത്രം കണ്ടാലെ ആസ്വദിക്കാൻ കഴിയൂ എന്ന നിലയിലുള്ള സിനിമകൾ ആണ് മേൽപ്പറഞ്ഞവ. അവിടെയാണ് മികച്ച സാങ്കേതിക വിദഗ്ധരുടെ പ്രാധാന്യവും. അങ്ങിനെയുള്ള സിനിമകൾ ഉണ്ടായാലേ വ്യാജ സിഡി പോലെയുള്ള ആശങ്കയിൽ നിന്നും ഈ കലയെ രക്ഷിക്കാനാവൂ.

ഒന്ന് മനസിലാക്കുക, പുതുമുഖങ്ങളെ മാത്രം വച്ച് കൊണ്ട് ഈ കൊച്ചു കേരളത്തിന്‌ ഓസ്കാർ വരെ നേടിത്തരാൻ കഴിവുള്ള സാങ്കേതിക വിദഗ്ധർ നമുക്ക് ഉണ്ട്. അവരെ പിന്തുണക്കാൻ, മനസ്സിലാക്കാൻ കഴിവുള്ള അഭിനേതാക്കളും നിർമ്മാതാക്കളും ഉണ്ടാകട്ടെ. ഏതായാലും നായകന്റെ അല്ലെങ്കിൽ നായികയുടെ പേരിൽ അറിയപ്പെട്ടിരുന്ന സിനിമ സാങ്കേതിക വിദഗ്ധരുടെ പേരിൽ അറിയപ്പെടുന്ന, അല്ലെങ്കിൽ വിലയിരുത്തുന്ന കാലം വിദൂരമല്ല. അതിലേക്കാണ് മഹേഷിന്റെ പ്രതികാരം പോലെയുള്ള കൊച്ചു സിനിമയുടെ വലിയ വിജയം വിരൽ ചൂണ്ടുന്നത്.......